ഹരിതം ചാലക്കുടിയും ഗോൾഡൻ ജാക്ക് നാച്ചുറൽ പ്രോഡക്റ്റ് എക്സ് സർവീസ് മെൻ കോളനി ചാലക്കുടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചക്കയിൽ നിന്നുള്ള ഔഷധഗുണമുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനമേള വാകത്താനം ഞാലിയാകുഴി ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം മുള്ളനളയ്ക്കൽ ബിൽഡിംഗിൽ വാകത്താനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മതി റോസമ്മ മത്തായി ഉദ്ഘാടനം ചെയ്തു . ഇന്നു മുതൽ ജനുവരി പത്ത് വരെയാണ് വിപണനമേള .
ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർളി , വിയറ്റനാം റെഡ് , ആയുർജാക്ക് തുടങ്ങി നിരവധി ഇനം പ്ലാവിൻ തൈകൾ , നിറയെ ഫലം തരുന്ന തെങ്ങിൻതൈകൾ എന്നിവ ലഭ്യമാണ്.
ചക്കവരട്ടി ,ചക്കസ്ക്വാഷ്, ചക്ക പുട്ടുപൊടി ചക്ക ജാം, ചക്ക പപ്പടം ചക്ക അച്ചാർ, ചക്ക പക്കാവട ചക്ക മുറുക്ക് എന്നിവ കൂടാതെ തേനിൻ നിന്നും കൂണിൽ നിന്നും നിർമ്മിക്കുന്ന ഔഷധഗുണമുള്ള നിരവധി ഉൽപ്പന്നങ്ങൾ , ചൂട് ചക്ക ഉണ്ണിയപ്പം ചക്കപായസം എന്നിവ ഇവിടെ ലഭിക്കും. പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ. ഈ കാലഘട്ടത്തിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചക്കയും കൂണും തേനും അവയിൽ നിന്ന് നിർമ്മിക്കുന്ന ഉത്പന്നങ്ങളും അത്യുത്തമമാണ് .
ചക്കയിൽ നിന്ന് നിർമ്മിക്കുന്ന ഔഷധഗുണമുള്ള വിവിധ ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും അറിയുവാൻ” ചക്കവീട്” സന്ദർശിക്കുക.