തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ 70.01 ശതമാനം പോളിംഗ്. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 66.96
കൊല്ലം- 70.82
പത്തനംതിട്ട – 67.87
ആലപ്പുഴ- 74.04
ഇടുക്കി – 72.20

കോര്‍പ്പറേഷന്‍

തിരുവനന്തപുരം – 57.29
കൊല്ലം- 62.46