കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെത്തിരെ നിര്‍ണയക തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്.
ശിവശങ്കറിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്നും സുപ്രധാന കണ്ണിയാണെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ഇതില്‍ ഉള്‍പെട്ടത് കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും കസ്റ്റംസ് റിപോര്‍ടില്‍ പറയുന്നു.
ശിവശങ്കറിനൊപ്പം കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യണമെന്നും ചോദ്യം ചെയ്യലില്‍ സുപ്രധാന ചോദ്യങ്ങളില്‍ നിന്നും ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വര്‍ണക്കള്ളക്കടത്തില്‍ സ്വപ്നയുടെ രഹസ്യമൊഴിയെടുക്കല്‍ ചൊവ്വാഴ്ചയും തുടരുകയാണ്.