കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രി അബദ്ധത്തില്‍ സാനിറ്റൈസര്‍ കുടിച്ചു. സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ 8.45ഓടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷന്‍ ബൂത്തായ ആലപ്പാട് എല്‍പി സ്‌കൂളിലെത്തിയ വോട്ടറാണ് അബദ്ധം കാണിച്ചത്.

കോവിഡ് പ്രതിരോധത്തിനായി സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലാ ബൂത്തുകളിലും സാനിറ്റൈസര്‍ സജ്ജീകരിച്ചിരുന്നു. പോളിംഗ് ബൂത്തിലേക്ക് വരുമ്ബോഴും ഇറങ്ങുമ്ബോഴും വോട്ടു ചെയ്യാനെത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ സാനിറ്റൈസറാണെന്ന് അറിയാതെ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയില്‍ നല്കിയ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു.