തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തില്‍ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളി​ല്‍ വോട്ടെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട​ തെരഞ്ഞെടുപ്പ്​. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാര്‍ വിധിയെഴുതും. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. വോട്ടിങ് അവസാനിക്കാന്‍ മണിക്കൂറില്‍ താഴെ മാത്രം ശേഷിക്കേ പോളിങ് ശതമാനം 70നും മുകളിലെത്തി.

അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോ​ട്ടെടുപ്പ്​ വൈകിയാണ്​ ആരംഭിച്ചത്​. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ്​ വോട്ടെടുപ്പ് പ്രക്രിയ​. വൈകീട്ട്​ ആറ്​ വരെയാണ്​ വോ​ട്ടെടുപ്പ് സമയം​.

വൈകീട്ട് 5.05 വരെയുള്ള വോട്ടിങ് ശതമാനം

ജില്ല വോട്ടിങ്​ നില
തിരുവനന്തപുരം 66.96 %
​കൊല്ലം 70.82 %
പത്തനംതിട്ട 67.87 %
ആലപ്പുഴ 74.04 %
ഇടുക്കി 72.20 %
തിരുവനന്തപുരം കോര്‍പറേഷന്‍ 57.29 %
കൊല്ലം കോര്‍പറേഷന്‍ 62.46 %
ആകെ 70.01 %