ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഇന്ത്യയുടെ കണ്ടെത്തലാണ് ഫാസ്റ്റ് ബൗളര്‍ നടരാജന്‍ എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്. ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ നടരാജന്‍ 3 വിക്കറ്റും അരങ്ങേറ്റ മത്സരത്തില്‍ നേടിയിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20യിലും 2 വിക്കറ്റ് വീഴ്ത്തി താന്‍ മികച്ച ഫോമിലാണെന്ന് താരം തെളിയിച്ചിരുന്നു.

നടരാജന്റെ പ്രകടനത്തില്‍ തനിക്ക് വളരെയധികം സംതൃപ്തി തോന്നിയെന്നും പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലാണ് താരമെന്നും മഗ്രാത്ത് പറഞ്ഞു. താരം തുടര്‍ന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മഗ്രാത്ത് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത നടരാജന്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടെന്ന് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്‌ ഹര്‍ദിക് പാണ്ഡ്യ അഭിപ്രായ പെട്ടിരുന്നു.