സമഗ്ര ശിക്ഷാകേരളാ ആലപ്പുഴ – കായംകുളം ബി. ആർ .സി യുടെ നേതൃത്വത്തിൽ കായംകുളം നൻമക്കട്ടായ്മയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്കായുള്ള ക്രിസ്മസ് ആഘോഷപരിപാടികൾ “ജിംഗിൾബെൽ” സംഘടിപ്പിച്ചു. ഓട്ടിസം സെൻററിൽ വാർഡ് കൗൺസിലർ പുഷ്പദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കായംകുളം ബിപിസി ദീപ.എസ് സ്വാഗതമാശംസിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ പി.ശശികല ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

സിനി-സീരിയൽ ആർട്ടിസ്റ്റ് രശ്മി അനിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രസ്തുത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥർ നിസാർ പൊന്നാരേത്ത്, സന്തോഷ് എന്നിവരെയും വൈകല്യങ്ങളെ കഴിവുകളാക്കി ദൃശ്യമാധ്യമങ്ങളിൽ താങ്ങളുടേതായ സ്ഥാനമുറപ്പിച്ച യാസീൻ, ഗോൾഡി എന്നീ ഭിന്നശേഷി വിദ്യാർഥികളെയും എഴുത്തുകാരിയും ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററുമായ ശ്രീമതി.സുധർമ്മയെയും ആദരിച്ചു.

ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷാമിലഅനിമോൻ ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പവനനാഥൻ വള്ളികുന്നം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബിജിപ്രസാദ്, ചേതന ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ശ്രീ.ലൂക്കോസ് കന്നിമേൽ, മുനീർമോൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ബിന്ദു നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കുള്ള ക്രിസ്മസ് കേക്കുകൾകായംകുളം നന്മ കൂട്ടായ്മയും ചേതന ചാരിറ്റബിൾ ട്രസ്റ്റും വിതരണം ചെയ്തു.

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള നന്മ കൂട്ടായ്മയുടെ സാമ്പത്തിക സഹായം ഐശ്വര്യ ടൈൽസ് ഉടമ ഷെഫി കൈമാറി ത്തി.തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ, നാടൻപാട്ട് എന്നിവ സംഘടിപ്പിച്ചു.