ജോധ്പൂര്‍: രാജസ്ഥാനില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക െകാണ്ട് കുത്തിക്കൊന്നു. ജോധ്പൂരിലെ ബി.ജെ.എസ് കോളനിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവ ദിവസം രാത്രി പ്രതിയായ വിക്രം സിങ്ങും (35) ഭാര്യ ശിവ് കന്‍വാറും (30) തമ്മില്‍ വഴക്കുണ്ടായതായും പിന്നാലെ ഇയാള്‍ ഭാര്യയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ ശേഷം പ്രതി തന്നെയാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് പാഞ്ഞെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടന്ന ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്ന് ഇയാള്‍ മൊബൈലില്‍ വിഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. സിങ് ജോലിക്ക് പോവാത്തതിനെത്തുടര്ന്ന് വീട്ടില്‍ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടായിരുന്നുെവന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ തയ്യല്‍ ജോലികള്‍ ചെയ്തായിരുന്നു സ്ത്രീ കുടുംബം പുലര്‍ത്തിയിരുന്നത്.