പാലക്കാട്: വന്യമൃഗശല്യം രൂക്ഷമായ പാലക്കാട് ജില്ലയിലെ വാളയാർ മുതൽ കല്ലടിക്കോട് വരെയുള്ള വനത്തിന്റെ അതിരുകളിൽ റെയിൽ ഫെൻസിങ്ങും ട്രഞ്ചും നിർമ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് നാഷണൽ സോഷ്യൽ ജസ്റ്റിസ് ആൻ്റ് എൻവിറോൺമെൻ്റ് ദേശിയ ചെയർമാൻ സിദ്ധീഖ് ഇരുപ്പശ്ശേരി ആവശ്യപ്പെട്ടു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ വന്യമൃഗ ആക്രമണംമൂലം 12 ഓളം ആളുകൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും മലയോര കർഷകർക്ക് വ്യാപകമായ രീതിയിൽ കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലകളിൽ വനാതിർത്ഥിയോട് ചേർന്ന് ട്രഞ്ച് നിർമ്മിക്കുക, റെയിൽഫെൻസിങ് നിർമ്മിക്കുക, വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള ജലസംഭരണികൾ നിർമ്മിക്കുക ആനകളുടെ ഇഷ്ട ഭക്ഷണമായ ഈറൻ പന ,ഈറ്റ മുതലായ മരങ്ങളും സസ്യങ്ങളും വെച്ച് പിടിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര വനം വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി, കേരള വനം വകുപ്പ് മന്ത്രി, ‘ പാലക്കാട് ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.