പനജി: മിഗ് 29കെ വിമാനം തകര്‍ന്ന് കാണാതായ നാവികസേനാ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി.

അപകടം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷമാണ് ഗോവയുടെ തീരത്തിനു സമീപം കടലിന്റെ അടിത്തട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

കരയില്‍നിന്ന് 30 മൈലുകള്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വിമാനവാഹിനികപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നുപരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം അറബിക്കടലില്‍ പതിക്കുകയായിരുന്നു.