ചെന്നൈ: കോവിഡ് 19 സ്ഥിരീകരിച്ച ക്യാബിന്‍ ക്രൂവുമായി സര്‍വ്വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം. നവംബര്‍ 13 ന് മധുര-ഡല്‍ഹി വിമാനമാണ് കോവിഡ് രോഗിയായ ക്യാബിന്‍ ക്രൂവിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്.തലേ ദിവസം നടത്തിയ കോവിഡ് പരിശോധനയുടെ ഫലം വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും 40 കാരിയെ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്തവര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അതേസമയം ഗുരുതര വീഴ്ച്ചയെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ വക്തക്കള്‍ പറയുന്നത്.