പ്രശസ്ത ടെലിവിഷന്‍ താരം ദിവ്യ ഭട്നഗര്‍ അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ദിവസങ്ങളായി ആശുപത്രിയിലായിരുന്നു ദിവ്യ.

ഓക്സിജന്‍ ലെവല്‍ ക്രമാതീതമായി കുറ‍ഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു ദിവ്യ. താരം വെന്റിലേറ്ററിലാണെന്നും ആരോഗ്യ നില ഗുരുതരമാണെന്നും ദിവ്യയുടെ അമ്മ അറിയിച്ചിരുന്നു.

യെ റിഷ്ത ക്യാ കെഹ്ലാതാ ഹേ, തേരാ യാര്‍ ഹൂന്‍ മേം എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് ദിവ്യ ജനപ്രിയ താരമായത്. ഉദാന്‍, ജീത് ഗയി തോ പിയാന്‍ മോറേ, വിഷ് എന്നിവയിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.