ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 96,77,203 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,40,573 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 3,96,729 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 39,109 പേര്‍ കൂടി രോഗ മുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി.

ഡിസംബര്‍ ആറുവരെ 14,77,87,656 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 8,01,081 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.