പൊയിനാച്ചി∙: കരിച്ചേരി വളവില്‍ വീണ്ടും അപകടമുണ്ടായി. നിയന്ത്രണം വിട്ട കാര്‍ തല കീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. എന്നാല്‍, യാത്രക്കാര്‍ പരുക്ക് ഏല്‍ക്കാതെ രക്ഷപ്പെടുകയുണ്ടായി. പൊയിനാച്ചിയില്‍ നിന്നും കുണ്ടംകുഴിക്ക് വരിക ആയിരുന്ന കുണ്ടംകുഴിയിലെ വ്യാപാരിയുടെ കാറാണ് അപകടത്തില്‍ പെട്ടത്.

തെക്കില്‍ ആലട്ടി റോഡ് നിര്‍മാണം തുടങ്ങിയതിന് ശേഷം നിരവധി അപകടങ്ങളാണ് കരിച്ചേരി വളവില്‍ ഉണ്ടായത്.കരിച്ചേരി വളവിലെ റോഡ് നിര്‍മാണം അശാസ്ത്രീയം ആണെന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച എന്നീ സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും അപാകത പരിഹരിക്കാന്‍ നടപടി ഉണ്ടായില്ല എന്ന് ആരോപണം ഉയരുന്നുണ്ട്.