ഉപ്പ്​തൊട്ട്​ കര്‍പ്പൂരം വരെ’യുള്ള കാര്യങ്ങള്‍ ഇപ്പോള്‍ കോവിഡിനെ വകവെക്കാതെ നടക്കുന്നുണ്ട്​. എങ്കില്‍, കോവിഡ്​ ബാധിച്ചെന്ന്​ കരുതി നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം എന്തിന്​ മാറ്റിവെക്കണം. രാജസ്​ഥാനിലെ ഒരു വിവാഹമാണ്​​ ഇപ്പോള്‍ കോവിഡ്​ വിഭാഗത്തിലെ ഹോട്ട്​ ന്യൂസ്​.

വിവാഹത്തിന് തൊട്ട് മുമ്ബ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ്​ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച്‌​ ചടങ്ങുമായി മുന്നോട്ടു പോവാന്‍ കുടുംബം തീരുമാനിച്ചത്​. ഇതോടെ വരനും വധുവും പൂജാരിയും പി.പി.ഇ കിറ്റ് ധരിച്ച്‌ വിവാഹ ചടങ്ങുകള്‍ നടത്തി.

വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധൂവരന്‍മാര്‍ നിര്‍വ്വഹിച്ചത് പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പി.പി.ഇ കിറ്റിന് മുകളിലൂടെ വരന്‍ പരമ്ബരാഗത തലപ്പാവ് ധരിച്ചിട്ടുണ്ട്​. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് കിറ്റ് ധരിച്ചത്. അതിഥികളെല്ലാം കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പ​ങ്കെടുക്കുകയും ചെയ്​തു.