മ​സ്ക​റ്റ്: ഒ​മാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്രവാസി മ​ല​യാ​ളിയ്ക്ക് ദാരുണാന്ത്യം. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വദേശി ഒ​ഴു​വ​ന്‍​പാ​റ എ​ട​ശ്ശേ​രി​ല്‍ തോ​മ​സ് ജോ​സ​ഫ് (ജ​യ്മോ​ന്‍) ആ​ണ് മ​രി​ച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ ദി​വ​സം റു​സെ​യ്‍​ലി​ല്‍​വ​ച്ചു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത് . മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഗ​ള്‍​ഫാ​ര്‍ കമ്ബനിയിലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു തോ​മ​സ് ജോ​സ​ഫ്. ഭാ​ര്യ റീ​ന തോ​മ​സ്, മ​ക്ക​ള്‍: ഐ​ഡ, ഐ​റി​ന്‍, ആ​ല്‍​ബി​ന്‍.