ന്യൂഡല്‍ഹി ; പതിയെ ശ്രീ പരമേശ്വരനായി കണ്ട് ഉമാമഹേശ്വരന്‍ മാരെ പോലെ ജീവിക്കണമെന്ന ആഗ്രവുമായി ഹിന്ദു മതം സ്വീകരിച്ച റഷ്യന്‍ യുവതി . അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്റെ ഭാര്യ നതാലിയ ഇല്ലിനയയാണ് ഭാരതത്തോടുള്ള സ്നേഹം മൂലം ഹിന്ദു മതം സ്വീകരിച്ചത്.

വിവാഹശേഷം ശിവപാര്‍വ്വതീമാരുടെ കഥകള്‍ കേട്ടാണ് ജീവിച്ചത് . അതോടെയാണ് ഹിന്ദുമതത്തില്‍ ചേരണമെന്ന ആഗ്രഹം ജനിച്ചതും . വിശ്വാസ കാര്യങ്ങളില്‍ ഒന്നും താന്‍ ഇടപെടാറില്ലെന്നും , ഭാരതത്തിന്റെ പൈതൃകത്തെ ഏറെ ബഹുമാനിക്കുന്നവളാണ് നതാലിയ എന്നും രാഹുല്‍ പറഞ്ഞു .

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധം ശിവനെയും പാര്‍വതിയെയും പോലെയായിരിക്കണമെന്ന് നതാലിയ ആഗ്രഹിക്കുന്നു . ഞങ്ങള്‍ ഉമാമഹേശ്വരന്മാരുടെ ധാരാളം ചിത്രങ്ങളും സൂക്ഷിക്കുന്നു. ഞാന്‍ അവളെ ഗീത പഠിപ്പിക്കുന്നു, ഞങ്ങള്‍ ധാരാളം പുരാണ കാര്യങ്ങള്‍ ഒരുമിച്ച്‌ വായിക്കുന്നു. ഒരു തികഞ്ഞ പങ്കാളിയെയും കുടുംബത്തെയും കണ്ടെത്താന്‍ ഭാരത സംസ്ക്കാരം സഹായിക്കുന്നുവെന്നാണ് നതാലിയ പറയുന്നത് – രാഹുല്‍ കൂട്ടിച്ചേര്‍ത്തു.