കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവിങ് സംയോജിപ്പിച്ചുകൊണ്ട് ഉത്സവാഘോഷത്തിന് ആവേശം കൂട്ടാന്‍ ‘ഹോണ്ട സൂപ്പര്‍ 6’ ഓഫര്‍ പ്രഖാപിച്ച് ഹോണ്ട ടൂ വീലേഴ്സ്. ഹോണ്ട ഉപഭോക്താക്കള്‍ക്ക് 100 ശതമാനം വരെ ഫൈനാന്‍സ് ലഭിക്കുന്നതാണ് ഈ ഓഫര്‍. 11,000 രൂപവരെ ലാഭം കിട്ടുന്ന 7.99 ശതമാനം എന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കും ആദ്യ മൂന്ന് മാസം ഇഎംഐയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടും ഈ ഓഫറില്‍ ലഭ്യമാക്കിട്ടുണ്ട്. ഹോണ്ടയുടെ സാമ്പത്തിക പങ്കാളികളായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍, ചോളമണ്ഡലം ഫൈനാന്‍സ്, ടാറ്റാ കാപിറ്റല്‍ ടൂ വീലര്‍ ലോണ്‍സ് ഫിനാന്‍സ് കമ്പനികളില്‍നിന്നും വായ്പ ലഭ്യമാക്കും.
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5,000 രൂപവരെ കാഷ്ബാക്ക് ഓഫറുമുണ്ട്. ഇഎംഐയില്‍ കാഷ്ബാക്ക് ഓഫറും ലഭ്യമാക്കുന്നുണ്ട്.ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 5 ശതമാനം കാഷ്ബാക്കും. ഇഎംഐ ഓഫറുണ്ട്. പേടിഎം വഴി പേയ്മെന്റ് നടത്തുന്നവര്‍ക്ക് 2,500 രൂപയുടെ കാഷ്ബാക്കുമുണ്ട്.
സേവിങ്സിനൊപ്പം സ്പര്‍ശന രഹിത പര്‍ച്ചേസിലൂടെ ഹോണ്ട ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. വീട്ടിലിരുന്ന് വേേു:െ//ംംം.വീിറമ2ംവലലഹലൃശെിറശമ.രീാ/ആീീസചീംലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഹോണ്ട ജോയ് ക്ലബിലൂടെ പര്‍ച്ചേസിനു ശേഷവും ഉപഭോക്താക്കള്‍ക്ക് പ്രിവിലേജുകള്‍, റിവാര്‍ഡുകള്‍,മറ്റ് നേട്ടങ്ങള്‍ തുടങ്ങിയ ആനൂകൂല്യങ്ങളും ആസ്വദിക്കാം.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.