പത്തനംതിട്ട: പീഡനക്കേസിലെ പ്രതിയായ യുവാവ്​ ഒപ്പം താമസിച്ചിരുന്ന വീട്ടമ്മയെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിച്ചു. വി-കോട്ടയം മുരുപ്പേലയ്യത്ത്​ പാമ്ബ്​ ബിജു എന്ന ബിജുവാണ്​ മരിച്ചത്​. വി-കോട്ടയം ചെമ്ബിക്കുന്നേല്‍ ആശാരിയ്യത്ത്​ ജെസി(39)ക്കാണ്​ വെ​ട്ടേറ്റത്​. ഞായറാഴ്​ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ്​ സംഭവം.

തലക്കും ശരീരമാസകലവും വെ​ട്ടേറ്റ്​ ഗുരുതര പരിക്കുകളോടെ ജെസിയെ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിന്​ ശേഷം രക്ഷപ്പെട്ടുപോയ ബിജുവിനു വേണ്ടി പൊലീസ്​ തെരച്ചില്‍ നടത്തിവരു​േമ്ബാഴാണ്​ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​.

കുറച്ച്‌​ നാളുകളായി ജെസിയുടെ ഒപ്പം താമസിച്ചുവരികയായിരുന്നു ബിജു. ഇവര്‍ നിയമപരമായി വിവാഹിതരല്ല. അടുത്ത ബന്ധുവിനെ പീഡിപ്പിച്ച കേസിലാണ്​ ബിജു അറസ്​റ്റിലായത്​. റിമാന്‍ഡിലായിരുന്ന ബിജു കഴിഞ്ഞ ദിവസമാണ്​ പുറത്തിറങ്ങിയത്​.