വടക്കാഞ്ചേരി: പാവങ്ങളുടെ പേരു പറഞ്ഞ് മുന്‍ കാലങ്ങളില്‍ അധികാരത്തിലേറി നടത്തിയിരുന്ന രാഷ്ട്രീയ നാടകങ്ങള്‍ ഇടത്-വലത് മുന്നണികള്‍ ഉപേക്ഷിക്കണമെന്ന് സുരേഷ് ഗോപി എംപി. വടക്കാഞ്ചേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭരണാധികാരികളുടെയും പ്രതിപക്ഷത്തിന്റെയും തനിനിറം വോട്ടര്‍മാര്‍ക്ക് വ്യക്തമായിക്കഴിഞ്ഞു. കേന്ദ്ര ഭരണത്തെ അവഹേളിക്കുന്നവര്‍ കേന്ദ്രത്തിന്റെ പാവങ്ങള്‍ക്കുള്‍പ്പടെയുള്ള വികസന പദ്ധതികള്‍ ഒളിച്ചു വച്ചാണ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. വിനയകുമാര്‍ അധ്യക്ഷനായി. ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എസ്. രാജു, റിഷി പല്‍പു, പി.ജി. രവീന്ദ്രന്‍, ഐ.എന്‍. രാജേഷ്, മോഹനന്‍ പോട്ടോര്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചെറുതുരുത്തി: പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, ചേലക്കര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈങ്കുളം പിഎഎം പാലസ് ഓഡിറ്റോറിയത്തില്‍ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. ചേലക്കര മണ്ഡലം പ്രസിഡന്റ് പി.ആര്‍. രാജ്കുമാര്‍ അധ്യക്ഷനായി. ബിജെപി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.പി.എസ്. കണ്ണന്‍, വി.സി. ഷാജി, എം.എ. രാജു, മോഹനന്‍ മുള്ളുര്‍ക്കര, മോഹനന്‍ വരവൂര്‍, ഗോപി ചക്കുന്നത്ത്, കൃഷ്ണദാസ്, ടി.സി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.