ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതയമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏഴ് സ്പിൽവേ ഷട്ടറുകൾ തുറന്നു. 30 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. വൈകിട്ട് നാല് മണിമുതലാണ് ഷട്ടറുകൾ തുറന്നത്. അണക്കെട്ടിലെ വി1, വി2, വി3, വി4, വി5, വി6, വി7 എന്നീ ഷട്ടറുകളാണ് ഉയർത്തിയത്.

അണക്കെട്ടിൽ നിന്നും 2944.27 ഘനയടി ജലം ഒഴുക്കിവിടുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഇന്ന് പുലർച്ചെ അണക്കെട്ടിന്റെ പത്ത് ഷട്ടറുകളും തുറന്നിരുന്നു. പുലർച്ചെ രണ്ട് മണിയോടെ എട്ട് ഷട്ടറുകളും ഒരു മണിക്കൂർ ഇടവിട്ട് ശേഷിക്കുന്ന രണ്ട് ഷട്ടറുകളും തമിഴ്‌നാട് ഉയർത്തിയിരുന്നു.