മുംബൈ ; ഹിന്ദി നടൻ ബ്രഹ്മ മിശ്രയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വെർസോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമാണ് മാരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ശുചിമുറിയുടെ തറയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞെന്നാണ് നിഗമനം.  പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേത്ത് മാറ്റി.

മിർസാപൂർ വെബ് സീരിസിലെ ലാലിത് എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടനാണ് ബ്രഹ്മ മിശ്ര. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നടന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് നിരധി പേർ രംഗത്തെത്തിയിട്ടുണ്ട്.