പാലക്കാട്: ആർഎസ്എസ് മണ്ഡൽ ഭൗതിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായത് ഒറ്റപ്പാലം സ്വദേശിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

കേസിൽ പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്