കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും റാഗിങ് നടന്നതായി പരാതി. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ സ്റ്റഡീസിലെ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്.

മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർന്ന് രണ്ടാം വർഷ വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി. ബികോം വിദ്യാർത്ഥിയായ അസ്‌ലഫിനാണ് മർദ്ദനമേറ്റത്. റാഗിങ്ങിനിരയായ അസ്‌ലഫ് കോളേജ് അദ്ധ്യാപകർക്കും തളിപ്പറമ്പ് പോലീസിലും പരാതി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അസ്‌ലഫിനെ ഒമ്പത് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. മറ്റ് വിദ്യാർത്ഥികളെ റാഗ് ചെയ്യുന്നത് തടഞ്ഞതിന്റെ ദേഷ്യമാണ് മർദ്ദനത്തിന് കാരണമായതെന്ന് കരുതുന്നു. കൈകൾക്കും കാലിനും പരിക്കേറ്റ് അസ്‌ലഫ് നിലവിൽ തളിപ്പമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.