കൊച്ചി : മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത മറ്റ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി . ഇത്തരക്കാർ സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപഴകിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ കണക്കിലെടുത്ത് ഈ വിവരങ്ങൾ പുറത്ത് വിടണമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

പോലീസുകാർ, കെഎസ്ആർടിസി ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ എല്ലാം ഉള്ളവർ ഇത്തരത്തിൽ വാക്സിൻ എടുക്കാത്ത കൂട്ടത്തിൽ ഉണ്ടാവില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു . ഇവർ ജനങ്ങളുമായി സമ്പർക്കത്തിൽ അല്ലേ? സംസ്ഥാനത്ത് മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ തയ്യാറാകാത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങൾ പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. മതപരമായ കാരണത്താൽ വാക്‌സിൻ വേണ്ടെന്ന് വെക്കാൻ ഇവർക്ക് അവകാശം ഉള്ളത് പോലെ സുരക്ഷാ കാരണങ്ങളാൽ ഇവരുമായി ഇടപഴകാൻ കഴിയില്ല എന്ന് തീരുമാനിക്കാൻ സാധാരണ ജനങ്ങൾക്കും അവകാശം ഉണ്ട്. അത് സർക്കാർ നിഷേധിക്കരുത്.- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു