തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ്‌ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ഇമെയില്‍ വിലാസവും ഫോണ്‍നമ്പറും. സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് ബാലഭാസ്‌കറിന്റെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിലുള്ളതെന്ന് കണ്ടെത്തി. മരണത്തിന് എട്ട് മാസം മുമ്പാണ് ബാലഭാസ്‌കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. ഇതു സംബന്ധിച്ച്‌ സി.ബി.ഐ അന്വേഷണം തുടങ്ങി. ഇതില്‍ ദുരൂഹതയുണ്ടെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും, എല്‍.ഐ.സി മാനേജര്‍, ഇന്‍ഷുറന്‍സ് ഡെവലപ്പ്മെന്റ് ഓഫിസര്‍ എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തു.