ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നു. പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 75 കുടിലുകള്‍, എട്ട് കോണ്‍ക്രീറ്റ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിച്ചിരിക്കുന്നത്. 2135 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. 196 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. പശുവിന് 30,000 ഉള്‍പ്പടെ വളര്‍ത്തു മൃഗങ്ങള്‍ നഷ്ടമായവര്‍ക്കും ധനഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി തീരത്തേക്ക് മന്ത്രിമാരുടെ സംഘത്തെ അയച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. അടിയന്തരമായി കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുകയുണ്ടായി.