2020 ലെ ബാലണ്‍ ഡി ഓര്‍ റദ്ദാക്കാനുള്ള തീരുമാനം ‘വളരെ നേരത്തെ’ എടുത്തതാണെന്ന് റോബര്‍ട്ട് ലെവാന്‍ഡോവ്സ്കി വിശ്വസിക്കുന്നു.ബയേണ്‍ മ്യൂണിച്ച്‌ സ്‌ട്രൈക്കര്‍ മികച്ച ഒരു സീസണ്‍ ആണ് ആസ്വദിച്ചത്.ചാമ്ബ്യന്‍സ് ലീഗ്,ബുണ്ടസ്ലിഗ എന്നിവ നേടിയ താരത്തിന് തന്നെയാണ് ഇത്തവണ ബലോണ്ടിയോര്‍അര്‍ഹിക്കുന്നത്.താരം എല്ലാ ലീഗ് മല്‍സരങ്ങളില്‍ നിന്നും 55 ഗോളുകള്‍ നേടി.

ബയേണ്‍ താരം ഡെയ്‌ലി മെയിലിനോട് പറഞ്ഞു:’എന്നെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നുവെന്ന് നിരവധി കളിക്കാര്‍ക്കും പരിശീലകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അറിയാം.ഞങ്ങള്‍ ചെയ്തത് അതിശയകരമായിരുന്നു. എല്ലാവരും കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ അവാര്‍ഡുകള്‍ മികച്ചതും അതിശയകരവുമാണ്.ഓരോ വ്യക്തിഗത ട്രോഫിയും ടീമിനുള്ളതാണെന്ന് എനിക്കറിയാം. സ്‌ട്രൈക്കര്‍ ഇല്ലാത്ത ടീം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്, പക്ഷേ ടീം ഇല്ലാതെ സ്‌ട്രൈക്കറും പ്രവര്‍ത്തിക്കുന്നില്ല.’