ന്യൂഡൽഹി: ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് ഈ മാസം സർവീസ് ആരംഭിച്ചിരുന്നു.

തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽനിന്ന് രാവിലെ 10.35ന് പുറപ്പെട്ട് വൈകിട്ട് 3.20ന് ഡൽഹിയിലെത്തും. തിരിച്ച് വൈകിട്ട് 4ന് പുറപ്പെട്ട് 6.40ന് അബുദാബിയിൽ എത്തും.

എയർലൈന്റെ16മത് സെക്ടറാണ് ഡൽഹി. എയർ അറേബ്യ വെബ്സൈറ്റ്, കോൾ സെന്റർ, ട്രാവൽ ഏജന്റ് എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് സൗജന്യ കൊറോണ ഇൻഷുറൻസ് കവറേജും ഉണ്ടായിരിക്കും