ചെന്നൈ: ഐ.പി.എൽ പുതിയ സീസണിൽ എല്ലാ താരങ്ങളേയും ഫ്രീബിഡ്ഡിലേക്ക് മാറുന്നതോടെ ആരെയൊക്കെ ടീമിൽ നിലനിർത്തണമെന്നതിൽ ടീമുകൾ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്. ചെന്നൈയും ബംഗ്ലൂരുമാണ് ആദ്യ പട്ടിക തയ്യാറാക്കിയതെന്നാണ് സൂചന.

മഹേന്ദ്രസിംഗ് ധോണിയെ നിലനിർത്തുമെന്ന സൂചന മുന്നേ തന്നെ ചെന്നൈ നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം നടത്തിയ ഋതുരാജ് ഗേക്വാദിനെ നിലനിർത്താനുള്ള പരിശ്രമത്തിലാണ് നിലവിലെ ചാന്പ്യന്മാർ. ഡ്യൂപ്ലസിക്കൊപ്പം ഏറ്റവും സ്ഥിരതയുള്ള പ്രകടനമാണ് ഋതുരാജ് നടത്തിയത്. എന്നാൽ പഞ്ചാബും ഹൈദരാബാദും മുംബൈ ഇൻഡ്യൻസുമാണ് ഗേക്കുവാദിൽ കണ്ണു വെച്ചിരിക്കുന്നത്. ഇതിനിടെ റെയ്‌നയേയും ഉത്തപ്പയേയും ആരും വാങ്ങില്ലെന്നാണ് സൂചന.

ബംഗ്ലൂരു വിരാടിനെ നിലനിർത്തുമെന്നാണ് വാർത്തകൾ. എ.ബി.ഡിവിലിയേഴ്‌സ് കളി മതിയാക്കിയതോടെ മികച്ച ഒരു വിദേശ മദ്ധ്യനിര ബാറ്റ്‌സ്മാനെ പിടിക്കാനുള്ള ശ്രമത്തിലാണ് ബംഗ്ലൂരു ടീം