സ്റ്റോക്‌ഹോം: നാടകീയ രംഗങ്ങൾക്ക് ശേഷം അധികാരമേറ്റ് 12 മണിക്കൂറിനകം സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു. സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മഗ്ദലീന ആൻഡേഴ്‌സണാണ് രാജിവെച്ചത്.

അധികാരത്തിലെത്തി മുഴുവൻ ചുമല ഏറ്റെടുക്കുന്നതിനു മുന്നെയാണ് ആൻഡേഴ്‌സൺ രാജി പ്രഖ്യാപിച്ചത്. സ്വീഡന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അധികാരികൾ അറിയിച്ചത്. പാർലമെന്റ് സഖ്യത്തിന്റെ ബജറ്റ് ബിൽ പരാജയപ്പെട്ടതോടെയാണ് ആൻഡേഴ്‌സൺ രാജിവെച്ചതെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ആഡേഴ്‌സൺ രാജിവെച്ചതിനു പിന്നാലെ ന്യൂനപക്ഷ സർക്കാരായ ഗ്രീൻ പാർട്ടിയും സഖ്യത്തിൽ നിന്നും പിൻമാറി. ഇതോടെ രാജ്യത്ത് ഭരണപ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. ഈ മാസം ആദ്യം നടന്ന വോട്ടെടുപ്പിൽ 117 അംഗങ്ങൾ ആൻഡേഴ്‌സണെ അനുകൂലിച്ചിരുന്നു.

174 പേരാണ് ആകെ വോട്ട് ചെയ്തത്. 33 പുരുഷ സ്ഥാനാർത്ഥികളെ പിന്തള്ളിയായിരുന്നു ആൻജേഴ്‌സൺ അധികാരത്തിലെത്തിയത്. ധനകാര്യമന്ത്രിയായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയായി ആൻഡേഴ്‌സൺ തിരഞ്ഞെടുക്കപ്പെട്ടത്