ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ മേഖലകളിലുമുണ്ടാകുന്ന അതേ വികസനം വടക്കു കിഴക്കൻ മേഖലയിലും പ്രതിഫലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. നരേന്ദ്രമോദി സർക്കാറിന് കീഴിലാണ് വടക്കു-കിഴക്കൻ മേഖലയിലെ ജനങ്ങൾ വികസനവും കാരുണ്യവും എന്തെന്നറി ഞ്ഞതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എല്ലാ സംരംഭകരും അവരുടെ ഒരു മേഖലയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരിഗണിക്കണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

വടക്കു കിഴക്കൻ മേഖലയെ മുൻ കേന്ദ്രസർക്കാറുകൾ എന്നും അവഗണിച്ച ചരിത്രമേയുള്ളു. എന്നാൽ നരേന്ദ്രമോദി സർക്കാറാണ് അവർക്ക് വികസനത്തിന്റെ വെളിച്ചം നൽകിയത്. പ്രദേശത്തുണ്ടായ രാഷ്‌ട്രീയ സ്ഥിരത തന്നെ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു. മേഖലയിൽ മുൻ വർഷങ്ങളേക്കാൾ ശാന്തിയും സമാധാനവും പുലരുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

വടക്കുകിഴക്കൻ മേഖലയിൽ ഇനി വേണ്ടത് വ്യാണിജ്യമേഖലയുടെ സവിശേഷത ശ്രദ്ധയാണ്. മികച്ച മുതൽമുടക്കുകൾ നടത്താൻ വ്യവസായികളും സംരംഭകരും തയ്യാറാകണം. വടക്കുകിഴക്കൻ മേഖലയിലെ യുവജനങ്ങളുടെ കരുത്തും അദ്ധ്വാനശീലവും അവരുടെ നാട്ടിൽ ഉപയോഗിക്കപ്പെടണം. അതിനുള്ള എല്ലാ സഹായങ്ങൾക്കും കേന്ദ്ര സർക്കാർ മുൻപന്തിയിലുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.