തിരുവനന്തപുരം: വെര്‍ച്വല്‍ റാലിയുമായി എല്‍ഡിഎഫും യുഡിഫും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്ന് 12 മുതല്‍ ഒരു മണി വരെയാണ് യുഡിഎഫ് റാലി. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനദ്രോഹനടപടികള്‍ക്കും വികസനവിരുദ്ധ മനോഭാവത്തിനുമെതിരായാണ് റാലി സംഘടിപ്പിക്കുന്നത്.

ഇന്നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എംഎം.ഹസ്സന്‍ അദ്ധ്യക്ഷനാകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കും