കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച്‌ ബിജെപി സഹയാത്രികനും അഭിഭാഷകനുമായ ശങ്കു ടി ദാസ് രംഗത്ത്.

നല്ലത് ആര് ചെയ്താലും അംഗീകരിക്കണം ശങ്കു ടി ദാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്‌ഐ ചെയ്തിരിക്കുന്നത് എന്നും ശങ്കു ടി ദാസ് പറഞ്ഞു.

ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്.
ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്. ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങള്‍