ഹലാല്‍ എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് ഹൈകോടതി.ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ചോദ്യം.

കോടതിയുടെ ചോദ്യത്തിന് വിഷയം ആഴത്തില്‍ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹരജിക്കാരെന്‍റ മറുപടി. ഒരു സമുദായത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു ഹരജിക്കാരന്‍ ആദ്യം വിശദീകരണം നല്‍കിയത്. വ്യക്തമായ തെളിവുകളോടെ വേണം ഇക്കാര്യങ്ങള്‍ ഉന്നയിക്കാനെന്ന് ജസ്റ്റിസ് അനില്‍. കെ നരേന്ദ്രനും ജസ്റ്റിസ് പി. ജി അജിത്കുമാറും വ്യക്തമാക്കി.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുേമ്ബാള്‍ വിഷയത്തെക്കുറിച്ച്‌ ആഴത്തിലുള്ള പരിശോധന നടത്തേണ്ടിയിരുന്നുവെന്നാണ് കോടതി പറഞ്ഞത്. എന്താണ് ഹലാലെന്ന് പരിശോധിച്ച്‌ അറിയിക്കാന്‍ ഹരജിക്കാരനോടും സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിര്‍ദേശിച്ചു. വിഷയം വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.