ലക്‌നൗ: യുപിയിലെ വിമത കോൺഗ്രസ് എംഎൽഎ അദിതി സിംഗും മുൻ ബിഎസ്പി എംഎൽഎ വന്ദന സിംഗും ബിജെപിയിൽ. ലക്‌നൗവിൽ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് 34കാരിയായ അദിതി സിംഗ്. റായ്ബറേലിയിൽ നിന്ന് വിജയിച്ചാണ് ഇവർ നിയമസഭയിലെത്തിയത്.

2017 മുതൽ എംഎൽഎ ആയ അദിതി സിംഗ് പാർട്ടിയിലിരിക്കെ തന്നെ കോൺഗ്രസ് നേതൃത്വത്തെ നിശിതമായി വിമർശിച്ചിരുന്നു. പലതവണ ബിജെപി അനുകൂല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവർ പ്രിയങ്കാ ഗാന്ധി വദ്രയ്‌ക്കെതിരെയും പ്രതികരിച്ചു.

ബിഎസ്പിയുടെ ടിക്കറ്റിൽ യുപിയിലെ സിഗ്രിയിൽ നിന്നും നിയമസഭയിലെത്തിയ ആളാണ് വന്ദന സിംഗ്. ഇവരെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.