ലണ്ടൻ: തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ചാമ്പ്യൻസ് ലീഗിൽ ജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പരിശീലകനെ പുറത്താക്കിയ ശേഷം കളിച്ച ആദ്യ മത്സരത്തിൽ വിയാറലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ യുവന്റസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ചെൽസി തകർത്തു. മൂന്നാം മത്സരത്തിൽ ബെനഫിക ബാഴ്‌സലോണയെ ഗോൾരഹിത സമനിലയിലും തളച്ചു.

പ്രീക്വാർട്ടർ ഉറപ്പിച്ച പോരാട്ടത്തിലാണ് യുണൈറ്റഡ് ഗ്രൂപ്പ് എഫിൽ വിയ്യാറലിനെ 2-0ന് തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ 78-ാം മിനിറ്റിലും ജാഡോൺ സാഞ്ചോ 90-ാം മിനിറ്റിലുമാണ് ഗോളുകൾ നേടിയത്.

രണ്ടാം മത്സരത്തിൽ അതിഗംഭീര ജയമാണ് ചെൽസി നേടിയത്. ഇറ്റാലിയൻ ലീഗിലെ കരുത്തരായ യുവന്റസിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ടെർവോ ചാലോബാ 25-ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. റീസ് ജെയിംസ്. കല്ലും ഒഡോയ്, തീമോ വെർണർ എന്നിവരാണ് മറ്റുഗോളുകൾ നേടിയത്.

ഗ്രൂപ്പിൽ ചെൽസിയാണ് മുന്നിൽ. മൂന്നാം മത്സരത്തിൽ ബാഴ്‌സലോണയെ ബെനഫിക്ക ഗോൾ രഹിത സമനിലയിൽ തളച്ചു.