ദുബായ് : ഇന്റർനാഷണൽ കോൺടാക്റ്റ് മാർക്കറ്റ് പ്രദർശനത്തിന് നാളെ തുടക്കമാകും. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി ജുമൈറ ബീച്ച് ഹോട്ടൽ കോൺഫറൻസ് സെന്ററിലാണ് പരിപാടി. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി കമ്പനികളാണ് പരിപാടിയിൽ പങ്കെടുക്കുക.

റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിൻ, തുർക്കി തുടങ്ങിയ 20 ഓളം രാജ്യങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള 55 ഓളം കമ്പനികൾ പരിപാടിയിൽ സാന്നിദ്ധ്യമറിയിക്കും. ഇതിന് പുറമേ പ്രാദേശിക നിർമ്മാതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

മാദ്ധ്യമ- വിനോദ വ്യവസായികൾക്ക് ഏറ്റവും അനുയോജ്യമായ പ്രദർശനമാണ് ദുബായ് ഇന്റർനാഷണൽ മാർക്കറ്റ്.