അബുദാബി : അബുദാബി ‘സ്മാർട്ട് സിറ്റി’ ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് ഇന്ന് തുടക്കം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടി കോൺറാഡ് അബുദാബി എത്തിഹാദ് ടവറിൽ നടക്കും . ‘ഷേപ്പിങ് ദി സിറ്റി ഓഫ് ഫ്യുച്ചർ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഉച്ചകോടിയിൽ സ്മാർട്ട് സിറ്റിയുടെ വളർച്ച സംബന്ധിച്ച ചർച്ചകളാകും പ്രധാനമായും ഉണ്ടാകുക.

ഡിപ്പാർട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ടേഷനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. യുഎ ഇ യുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2031 ആയി ബന്ധപ്പെട്ടാണ് ഉച്ചകോടി . ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അബുദാബിയെ എങ്ങനെ ആഗോള തലത്തിൽ എത്തിക്കാമെന്നും, ഇതിലൂടെ എല്ലാ മേഖലകളും തമ്മിൽ ഉള്ള സഹകരണം എത്രത്തോളം മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും ഉച്ചകോടി ചർച്ച ചെയ്യും.

മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിരോൺമെന്റ് , മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി, മിനിസ്ട്രി ഓഫ് ഇന്റീരിയർ, ടെലികമ്മ്യൂണിക്കേഷൻസ്, ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ഡിപ്പാർട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്, അബുദാബി സിറ്റി മുനിസിപ്പാലിറ്റി, അബുദാബി സിവിൽ ഡിഫെൻസ്, അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് എനർജി, അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് ഹെൽത്ത്, അബുദാബി ഡിജിറ്റൽ അതോറിറ്റി, അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി, അബുദാബി ഗ്ലോബൽ മാർക്കറ്റ് അതോറിറ്റി, അബുദാബി ഇന്റഗ്രഫ്റ്റഡ് ട്രാൻസ്പോർട് സെന്റർ, അബുദബി പോലീസ്, അബുദാബി പോർട്‌സ്, അലൈൻ സിറ്റി മുനിസിപ്പാലിറ്റി, അൽ-ഐൻ ഡിസ്ട്രിബൂഷൻ കമ്പനി, അൽ ദഫ്റ റീജിയൻ മുനിസിപ്പാലിറ്റി, മസ്ദാർ ആൻഡ് തദ്വീർ അൺ എന്നിവ അബുദാബി സ്മാർട്ട് സിറ്റി രണ്ടാം പതിപ്പുമായി സഹകരിക്കുന്നുണ്ട്.