കണ്ണൂർ : ചെറുവാഞ്ചേരിയിൽ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബ്രാഞ്ച് സെക്രട്ടറി അമലിന്റെ വീടിന് നേരെയാണ് ബോംബ് ഏറ് ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സംശയം.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലകൾ തകർന്നിട്ടുണ്ട്. അമലിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കോൺഗ്രസ് – സിപിഎം സംഘർഷം നിലനിൽക്കുകയാണ്. ഇതിനിടെയാണ് വീടിന് നേരെ ബോംബ് ഏറ് ഉണ്ടായിരിക്കുന്നത്.