കേരളത്തിൽ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുമ്പോഴും പോലീസും കേരള സർക്കാരും മൗനം പാലിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്
സഞ്ജിത്തിന്റെ കൊലപാതകത്തിന് ഭീകര ബന്ധമുണ്ടെന്നും കേസിൽ കേരള പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു . ഡൽഹി പാർട്ടി ആസ്ഥാനത്ത് ,
കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ , ദേശീയ വക്താവ് ടോംവടക്കൻ എന്നിവർക്കൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം .

കേരളം മുഴുവൻ , ഗ്രാമ നഗര വ്യത്യാസമില്ലാതെ പോപ്പുലർഫ്രണ്ടിന്റെ ഭീകര ശൃംഖല വ്യാപിക്കുകയാണ് . സർക്കാരിന്റെ സഹായത്തോടെയാണ് ഭീകരവാദികൾ സംസ്ഥാനത്ത്
വേരാഴ്‌ത്തുന്നത് .

പോപ്പുലർ ഫ്രണ്ടുമായി സംസ്ഥാന സർക്കാരിന് രഹസ്യ ബന്ധമുണ്ട് .
പാലക്കാട് ജില്ലയിൽ അടക്കം സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങൾ സി പിഎമ്മും , പോപ്പുലർ  ഫ്രണ്ടും ഒരുമിച്ചു ഭരിക്കുന്നത് ഇതിന്റെ തെളിവാണ് . സുരേന്ദ്രൻ വ്യക്തമാക്കി .

രാജ്യത്തെ വിഭജിക്കാനും,
ദേശീയതയെ തകർക്കാനുമാണ് പോപുലർഫ്രണ്ടിന്റെ ശ്രമം.
ബി ജെ പി -ആർ എസ് എസ് നേതാക്കളെയും ,പ്രവർത്തകരെയും പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നുണ്ട് . സ്വന്തം പ്രവർത്തകർക്കെതിരെ അക്രമം ഉണ്ടായിട്ടും ഇടത് വലതു മുന്നണികൾ ഇസ്ലാമിക ഭീകര സംഘടനായ പോപുലർഫ്രണ്ടിനെതിരെ സംസാരിക്കാൻ തയ്യാറാവുന്നില്ല .

പോപുലർ ഫ്രണ്ടിന്റെ പേര് പറയാൻ പോലും സർക്കാർ മടിക്കുകയാണ് .
കേരള ജനതയ്‌ക്ക് സംസ്ഥാന സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു . ഈ സാഹചര്യത്തിൽ ആണ് തങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നേരിൽ കണ്ടത് . കേരളത്തിലെ യഥാർത്ഥ സാഹചര്യം അമിത്ഷായെ ബോധ്യപ്പെടുത്തിയതായും സുരേന്ദ്രൻ പറഞ്ഞു.

പാലാ ബിഷപ്പ് ഡ്രഗ്ജിഹാദിനെക്കുറിച്ച്  പ്രസ്‍താവന നടത്തിയപ്പോൾ അദ്ദേഹത്തിനെതിരെ അക്രമം ഉണ്ടായി . ബിഷപ് ഹൗസിലേക്ക് ഗുണ്ടകൾ ഇരച്ചെത്തി . ആരും തന്നെ സംരക്ഷിക്കാൻ ഉണ്ടായിരുന്നില്ല . ബി ജെ പി പ്രവർത്തകർ ആണ് അന്ന് ബിഷപ് ഹൗസിനു മുന്നിൽ അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയതെന്നും സുരേന്ദ്രൻ വ്യക്തമാക്കി .