വയനാട്: ഐഎസിൽ ചേരാൻ പോയ വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശിയായ നാഷിദുൾ ഹംസഫറിനെയാണ് കഠിന തടവിന് ശിക്ഷിച്ചത്. എൻഐഎ കോടതിയുടേതാണ് വിധി.

കാസർകോട് സ്വദേശികൾക്കൊപ്പമായിരുന്നു വർഷങ്ങൾക്ക് മുമ്പ് നാഷിദുൾ ഐഎസിൽ ചേരാൻ പോയത്. തുടർന്ന് അഫ്ഗാനിസ്ഥാനിലെത്തിയ നാഷിദുൾ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായി.

നിയമനടപടികൾക്ക് ശേഷം 2018ൽ ഇയാളെ നാടുകടത്തി. ഇതിനു പിന്നാലെ എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞു.

ഇനി രണ്ടുവർഷം കൂടി ശിക്ഷ അനുഭവിച്ചാൽ മതി. നാഷിദുളിനൊപ്പം ഐഎസിൽ ചേരാൻ വയനാട് സ്വദേശിയായ മറ്റൊരാളും പോയിരുന്നു. ഇയാൾ കേസിൽ മാപ്പുസാക്ഷിയാണ്