രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 95,71,559 ആയി. 540 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

മഹാരാഷ്ട്രയില്‍ ഇന്ന് 5229 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 127 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 18,42,587 ആയി. ആകെ മരണസംഖ്യ 47,599 ആയി ഉയര്‍ന്നു. 6776 പേരാണ് ഇന്ന് മാത്രം രോഗമുക്തി നേടിയത്. 17,10,050 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവില്‍ 83,859 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ തുടരുന്നത്.

തമിഴ്‌നാട്ടില്‍ 1391 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ15 മരണം റിപ്പോര്‍ട്ട് ചെയ്തു. 7,87,554 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്.ഇതില്‍ 7,64,854 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 11,762 ആയി. 10,988 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.