ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ ബംഗളൂരു എഫ്സിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരുവിന്‍റെ ജയം നേടിയത്. 56 ആം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ചെന്നെെക്കെതിരായ ഗോള്‍ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബംഗളൂരു മൂന്നാം സ്ഥാനത്തെത്തുകയും ചെയ്യും.

പകരക്കാരനായി ഇറങ്ങിയ എഡ‍്‍വിന്‍ വാന്‍സ്പോളിന്റെ ടാക്കിളിങ്ങില്‍ ബം​ഗളൂരുവിന്റെ ബ്രസീലിയന്‍ താരം ക്ലീറ്റോന്‍ സില്‍വ ബോക്സിനകത്ത് അടിതെറ്റിയപ്പോള്‍ ലഭിച്ച പെനാല്‍റ്റി ​ഗോളാക്കി മാറ്റുകയായിരുന്നു ഛേത്രി.