ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ നീക്കവുമായി കസ്റ്റംസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക.
കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്മാന് ജയഘോഷില്‍ നിന്നാണ് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചത്. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുടെ വിവരം ശേഖരിച്ചു. തദ്ദേശീയ ജീവനക്കാരെയും ചോദ്യം ചെയ്യും. യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും വൈകാതെ ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്മാന് ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ജയഘോഷിനെ കൂടാതെ കോണ്‍സുലേറ്റിലെ ഡ്രൈവറായ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്തു.
നേരത്തെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ജയഘോഷിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് മുന്‍ ഐബി ഉദ്യോഗസ്ഥനായ നാഗരാജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്നയും സന്ദീപും അറസ്റ്റിലായ ശേഷം ജയഘോഷ് കനത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.