ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാർട്ടിക്കേറ്റ കനത്ത തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഉ​ത്തം കു​മാ​ര്‍ റെ​ഡ്ഡി രാ​ജിവ​ച്ചു. കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് അദ്ദേ​ഹം രാജിക്കത്ത് നൽകി. പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും അടുത്ത പാർട്ടി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്നും സോണിയ ​ഗാന്ധിക്ക് അയച്ച കത്തിൽ അദ്ദേ​ഹം പറഞ്ഞു,

150 ഡിവിഷനുകളിലേക്ക് നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം.

2015ലാണ് ഉത്തം കുമാർ തെസങ്കാന പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. 2018ൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട വേളയിലും അധ്യക്ഷ സ്ഥാനം ഒഴിയാൻ ഉത്തം കുമാർ സന്നദ്ധത അറിയിച്ചെങ്കിലും പദവിയിൽ തുടരാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു.