കോഴിക്കോട് : കൊയിലാണ്ടിയില്‍ പട്ടാപകല്‍ ഗുണ്ടാ ആക്രമണം. പ്രണയിച്ചു വിവാഹം കഴിച്ചവരെയാണ് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഇന്നലെയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം നടന്നത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളായ കബീര്‍, മന്‍സൂര്‍ എന്നിവരുള്‍പ്പെട്ട എട്ടംഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും സുഹൃത്തുക്കളേയും ആക്രമിച്ചത് .പ്രണയിച്ച്‌ വിവാഹം കഴിച്ച്‌ കാറില്‍ വരികയായിരുന്ന വധുവിനെയും വരനേയുമാണ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി എട്ടംഗ ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണഅ വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടി പരുക്കേല്‍പ്പിച്ചത്.