തിരുവനന്തപുരം : ബാര്‍ കോഴ വിഷയത്തില്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണാനുമതി വൈകും. കെ ബാബുവിനെതിരെയും, വി എസ് ശിവകുമാറിനെതിരെയുമുള്ള അന്വേഷണം ആണ് വൈകുക. ഇവര്‍ക്കെതിരെയുള്ള അന്വേഷണ അനുമതിയില്‍ ഗവര്‍ണറുടെ അനുമതി ഇനിയും വൈകാനാണ് സാധ്യത. എന്നാല്‍ അവധിയിലുള്ള സുദേഷ്കുമാര്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും നാളെയേ മടങ്ങിയെത്തുകയുള്ളു.

ഗവര്‍ണറെ കണ്ടു വിശദീകരിക്കുകയാണോ രേഖാമൂലം വിശദീകരണം നല്‍കുകയാണോ ചെയ്യുകയെന്നു വ്യക്തമല്ല. ഗവര്‍ണറെ കാണുന്നതിനു വിജിലന്‍സ് ഡയറക്ടര്‍ ഇതേവരെ സമയം ചോദിച്ചിട്ടില്ല. ബിജു രമേശ് ഉന്നയിച്ച ബാര്‍ കോഴ ആരോപണത്തെക്കുറിച്ചു വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം നടത്തുന്നതിനു ഗവര്‍ണറുടെ അനുമതി തേടുന്ന ഫയല്‍ കഴിഞ്ഞ ദിവസമാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു സര്‍ക്കാര്‍ അയച്ചത്.