കൊച്ചി: സോളാര്‍ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരി കോടതിയിലെത്തി രഹസ്യമൊഴി നല്‍കി. പ​​​രാ​​​തി​​​യി​​​ല്‍ ഉ​​​റ​​​ച്ചു ​​​നി​​​ന്നു​​​ള്ള മൊ​​​ഴി​​​യാ​​​ണ് ഇ​​​വ​​​ര്‍ ന​​​ല്കി​​​യ​​​തെ​​​ന്ന​​​റി​​​യു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ഒ​​​ന്നി​​​ലാ​​​ണ് മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത്.

164 ാം നി​​​യ​​​മ​​​പ്ര​​​കാ​​​രം മൊ​​​ഴി ന​​​ല്‍​കാ​​​ന്‍ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. മു​​​ന്‍ മ​​​ന്ത്രി എ.​​പി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ലി​​​ല്‍ ത​​​ന്നെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പ​​​രാ​​​തി. പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​മാ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ലി​​​ലെ​​​ത്തി തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു തു​​​ട​​​ര്‍​ച്ച​​​യാ​​​യി​​​ട്ടാ​​​ണ് മൊ​​​ഴി ന​​​ല്‍​കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

മൊഴികളിലും പരാതികളിലും ഉറച്ച്‌ നില്‍ക്കുന്നു എന്നും തന്നെ അറിയില്ലെന്ന് മനസാക്ഷിയുടെ കോടതിയില്‍ പറയാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ എന്നും പരാതിക്കാരി കൊച്ചിയില്‍ ചോദിച്ചു. ഇത് പുതിയ പരാതി അല്ല. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് തന്നെയാണ് ഇതെന്ന് പരാതിക്കാരി മധ്യമങ്ങളോട് പ്രതികരിച്ചു.