രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായി. യുപിയിലെ നിവാരയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ മൂന്നു വയസുകാരന്‍ മരണത്തിന് കിഴടങ്ങി. 18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം പുറത്തെടുത്തെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

ബാ​​​​ബു എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന ധ​​​​നേ​​​​ന്ദ്ര​​​​യാ​​​​ണ് കഴിഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ മൂ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത കി​​​​ണ​​​​റി​​​ല്‍ വീ​​​​ണ​​​​ത്. ഈസ​​​​മ​​​​യം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ പാ​​​​ട​​​​ത്താ​​​​യി​​​​രു​​​​ന്നു.​​​ കു​​​ട്ടി വീ​​​ഴു​​​മ്ബോ​​​ള്‍ കി​​​​ണ​​​റി​​​ല്‍ 25 അ​​​​ടി വ​​​​രെ വെ​​​​ള്ള​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.ഇന്നലെ രാത്രി ദേശീയ ദുരന്ത പ്രതികരണ സേനയുടെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും ടീമുകള്‍ സംയുകതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയെ പുറത്തെടുക്കാനായത്.